സ്‌കോൾ-കേരള മുഖേന 2024 – 26 ബാച്ചിൽ ഹയർസെക്കൻഡറി കോഴ്സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച് രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് www.scole.kerala.org വെബ്‌സൈറ്റ് മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്‌തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോഓർഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂൾ സീലും വാങ്ങണം. പരീക്ഷാവിജ്ഞാപനം അനുസരിച്ച് പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാം വർഷ പരീക്ഷാഫീസ് അടക്കണം. ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസിന്റെ തീയതികൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും അറിയാനാകും. കൂടുതൽ വിവരങ്ങൾ 0471-2342950, 2342271 എന്നീ നമ്പറുകളിലും, ജില്ലാക്രേന്ദ്രങ്ങളിൽ നിന്നും ലഭിക്കും.