സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിലെ അമ്പെയ്ത്ത് നിപുണർക്കുള്ള പ്രഥമ ദേശീയ തലയ്ക്കൽ ചന്തു അമ്പെയ്ത്ത് മത്സരങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു. ജാൻ ജാതീയ ഗൗരവ് വർഷാചരണത്തിന്റെ ഭാഗമായി വകുപ്പ് സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ടീമുകൾ, ടീമിന്റെ പേര്, വയസ്, സമുദായം, ഫോൺ നമ്പർ (വാട്സ് ആപ് നമ്പർ), ഇ-മെയിൽ വിലാസം എന്നിവ ഉൾപ്പെടെയുള്ള അപേക്ഷയും സമുദായം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡെപ്യൂട്ടി ഡയറക്ടർ (പരിശീലനം), കിർടാഡ്സ്, ചേവായൂർ പി.ഒ., 673017 എന്ന മേൽവിലാസത്തിലോ kirtads@gmail.com ഇ-മെയിൽ വിലാസത്തിലോ നവംബർ 10ന് മുമ്പ് അയക്കണം.