തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് 2024 ലെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2024 ലെ എസ്.എസ്.എൽ.സി പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് റഗുലർ ഹയർസെക്കൻഡറിതല പഠനത്തിനോ മറ്റു റഗുലർ കോഴ്‌സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും റഗുലർ പ്രൊഫഷണൽ കോഴ്‌സുകൾ, ബിരുദബിരുദാനന്തര കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുമാണ് സ്‌കോളർഷിപ്പിന് അർഹത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. ഫോൺ: 0471 2325582, 8330010855 ഇ-മെയിൽ: lwfbtvm@gmail.com