കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ വിവിധ തൊഴിലുകളിലേയ്ക്ക് പ്രാപ്തരാക്കുന്ന കോഴ്‌സുകളിലേക്ക് നവംബർ 10 വരെ അപേക്ഷിക്കാം. അക്കൗണ്ടിംഗ്, ഹോസ്പിറ്റാലിറ്റി, മൊബൈൽ ആന്റ് വെബ് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻറ് ആന്റ് ടെസ്റ്റിംഗ്, ടെക്‌നിക്കൽ റൈറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി ആന്റ് ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റ സയൻസ് ആന്റ് മെഷീൻ ലേണിംഗ് തുടങ്ങി വിവിധ പരിശീലന മേഖലകളിലാണ് കോഴ്‌സുകൾ. https://knowledgemission.kerala.gov.in/, https://forms.gle/R2XjGfqvqWsX3tEU7 ലിങ്കുകളിലൂടെ അപേക്ഷിക്കാവുന്നതാണ്.