കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 2022 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായുള്ള പെറ്റീഷനും അഡീഷണൽ സബ്മിഷനും (OP No. 65/2023) സമർപ്പിച്ചിട്ടുണ്ട്. ഇവ കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. പെറ്റീഷനിൽ ഡിസ്ട്രിബ്യൂഷൻ ബിസിനസ് യൂണിറ്റുമായി ബന്ധപ്പെട്ട രണ്ടാമത്തെ പൊതുതെളിവെടുപ്പ് നവംബർ 19 ന് കമ്മീഷന്റെ തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ രാവിലെ 10.30 ന് നടത്തും. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരവും പങ്കെടുക്കാം.
വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 18 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി പേരും വിശദവിവരങ്ങളും ഫോൺ നമ്പർ, ഇമെയിൽ ഐഡി സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org ഇമെയിലിൽ അറിയിക്കണം. തപാൽ മുഖേനയും ഇമെയിൽ വഴിയും (kserc@erckerala.org) പൊതുജനങ്ങൾക്ക് നവംബർ 19 വൈകിട്ട് 5 വരെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 വിലാസത്തിൽ അയക്കണം.