സംസ്ഥാനത്ത് ഒരു വിഭാഗം റേഷൻ വ്യാപരികൾ ഇന്ന് പ്രഖ്യാപിച്ച കടയടപ്പ് സമരം റേഷൻ വിതരണത്തെ ഭാഗീകമായി മാത്രമെ ബാധിച്ചിട്ടുള്ളു. ഇന്ന് 3,620 റേഷൻ കടകൾ തുറന്നു പ്രവർത്തിച്ചു. വൈകിട്ട് ആറരയ്ക്കുള്ളിൽ 60,946 പേർ റേഷൻ വാങ്ങിയിട്ടുണ്ട്. ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ പണിമുടക്ക് പിൻവലിച്ചതോടെ വാതിൽപ്പടി വിതരണം പുനരാരംഭിക്കുകയും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 42.24% (40,74,266 പേർ) റേഷൻകാർഡ് ഉടമകൾ ഈ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.