കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഗ്രാജുവേറ്റ് ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനിയറിങ് ബിരുദധാരികൾക്ക് ഈ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്  പ്രതിമാസം 10,000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലായി ഒമ്പത് അവസരങ്ങളാണുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന് 500 രൂപ ഫീസ് ഈടാക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect.asapkerala.gov.in/events/13701 ലിങ്ക് സന്ദർശിക്കുക. നവംബർ 22ന് വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം.