കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ സെക്രട്ടറി, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കീമോ തെറാപ്പി നഴ്സിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ ഫീസിൽ മലബാർ കാൻസർ സെന്ററിൽ (കണ്ണൂർ) വെച്ചാണ് പരിശീലനം നൽകുന്നത്. മെഡിക്കൽ സെക്രട്ടറി കോഴ്സിൽ 6 മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം, 8000 രൂപ പ്രതിമാസ സ്റ്റൈപെന്റോടുകൂടി ഇന്റേൺഷിപ്പ് ചെയ്യാൻ അവസരമുണ്ട്. ബിരുദധാരികൾക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. Bsc/MSc Nursing, GNM യോഗ്യതയും നഴ്സിംഗ് രജിസ്ട്രേഷൻ ഉള്ളവർക്കും
കീമോതെറാപ്പി കോഴ്സിന് അപേക്ഷിക്കാം. രണ്ടു മാസമാണ് കാലാവധി. മെഡിക്കൽ സെക്രട്ടറി കോഴ്സിൽ 10 സീറ്റും കീമോതെറാപ്പി നഴ്സിംഗ് കോഴ്സിലേക്ക് 5 സീറ്റുമാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in, 9495999741.