ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും നിയമ സേവന അതോറിറ്റിയുടേയും ആഭിമുഖ്യത്തില്‍ പ്രൊബേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്മാര്‍ക്കായി നടത്തിയ ശില്പശാല ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജ് പി എന്‍ വിനോദ് ഉദ്ഘാടനം ചെയ്തു.   ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.വി നൈന അദ്ധ്യക്ഷയായി.  കലക്ടറേറ്റിലെ ഐ.ടി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി/സിവില്‍ ജഡ്ജ് ആര്‍. ജിഷ മുകുന്ദന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എ കെ ഹരികുമാരന്‍ നായര്‍,  ജില്ലാ വഖഫ് കോടതി ജഡ്ജ്  എം സി  ആന്റണി,    ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍     കെ.വി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.