ശബരിമല തീർത്ഥാടകരുടെ യാത്ര സുരക്ഷ ഉറപ്പുവരുത്തും
ദേശീയ പാത നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുമ്പോള്‍ ശബരിമല തീര്ത്ഥാടകരുടേതുള്പ്പെടെയുള്
ശബരിമല തീര്‍ത്ഥാടകര്‍ യാത്രയ്ക്ക് ദേശീപാത മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നിര്‍മ്മാണം പുരോഗമിക്കുന്ന പ്രദേശങ്ങളിലെ ഇടുങ്ങിയ റോഡുകളിൽ സൂചകങ്ങൾ സ്ഥാപിക്കും. അടിപ്പാതയുള്ള റോഡുകളിൽ കോൺകേവ് ലെൻസുകൾ സ്ഥാപിക്കു പരിഗണനയിലുണ്ടെന്ന് ജില്ലാ കളക്ട ർ പറഞ്ഞു റിഫ്ലക്ടറുകള്‍ കൃത്യമായി സ്ഥാപിക്കുകയും സര്‍വ്വീസ് റോഡുകളിലെ ഇളകിയ സ്ലാബുകള്‍ ഉറപ്പിക്കുകയും ചെയ്യണം. കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാന പാത, കാസര്‍കോട്- കാഞ്ഞങ്ങാട് പൊതുമരാമത്ത് സംസ്ഥാന റോഡ്, മലയോര ഹൈവേ എന്നീ റോഡുകളിലുംസുരക്ഷാ ഉറപ്പാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകളില്‍ പരിശോധന നടത്തും. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പും ഹോട്ടലുകളില്‍ പരിശോധന നടത്തും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നതും പരിഗണനയിലുണ്ട്. പോലീസിന്റെ രാത്രികാല ഹൈവേ പട്രോളിങ് ശക്തിപ്പെടുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ കാസര്‍കോട് ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് പ്ൺ ഡി.എസ് ജയരാജ് തിലക്, എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റെജികുര്യാക്കോസ്,ഡി.സി.ആര്.ബി എ.എസ്.ഐ സുഭാഷ് ചന്ദ്രന് എന്‍.എച്ച്.എ.ഐ ലെയ്സണ്‍ ഓഫീസര്‍ കെ.സേതുമാധവന്,ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ.ജമാല്‍ അഹമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, നിര്‍മ്മാണ കമ്പനികളുടെ പ്രതിനിധികളായ എം. നാരായണന്, എസ്.എം കാര്‍ഡ റെഡ്ഡി, അജിത്ത് കുമാര്‍, പി.വി ഭാസ്ക്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.