കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഡി.സി.എ, പി.ജി.ഡി.സി.എ, മൊബൈൽ ഫോൺ ടെക്നോളജി, മോണ്ടിസോറി ടീച്ചേർസ് ട്രെയിനിങ്, ഡിജിറ്റൽ മാർക്കറ്റിങ്, അക്കൗണ്ടിങ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ 0471-2337450, 0471-2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.