ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കരാർ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ്-കം-ലെയ്സൺ ഓഫീസറെ നിയമിക്കുന്നതിന് സെക്രട്ടേറിയേറ്റിലെ അണ്ടർ സെക്രട്ടറി തസ്തികയിൽ കുറയാത്ത തസ്തികകളിൽ വിരമിച്ചവരോ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നും തത്തുല്യ തസ്തികകളിൽ നിന്നും വിരമിച്ചവരോ ആയ 60 വയസിൽ താഴെ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 11 ന് വൈകിട്ട് 3 മണിക്ക് മുൻപ് ഇ-മെയിൽ വഴിയോ നേരിട്ടോ തപാൽ മാർഗമോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 2559388, 2552044. ഇമെയിൽ: iidtvm@yahoo.com. മേൽവിലാസം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ്, തുറുവിക്കൽ പി.ഒ., പുലയനാർകോട്ട, തിരുവനന്തപുരം – 695011.