സായുധസേന പതാക വിൽപനയുടെ ഉദ്ഘാടനം എൻ.സി.സി. കേഡറ്റുകളിൽ നിന്ന് പതാക വാങ്ങിക്കൊണ്ട്  ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.

 സായുധസേനാപതാക വാങ്ങി സൈനിക ക്ഷേമ ബോർഡിന്റെ  പതാകദിന ഫണ്ടിലേക്ക്  ഉദാരമായി സംഭാവന ചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. വിമുക്തഭടന്മാരുടെയും  ആശ്രിതരുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കുക. ഡിസംബർ 7-നാണ് പതാകദിനം.

കേരള രാജ് ഭവനിൽ നടന്ന ചടങ്ങിൽ സൈനിക ക്ഷേമ ഡയറക്ടർ-ഇൻചാർജ് റിട്ട. ക്യാപ്റ്റൻ ഷീബ രവി, അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. ബിജു. കെ.ആർ, ലഫ്. കേണൽ ആർ. മുരളി എസ്എം, ശ്രീ ബൈജു, ശ്രീ രാജേഷ്, കെഡറ്റുമാരായ ശ്രീനന്ദ, ജിനു, അനന്തു, ശ്രീഹരി  തുടങ്ങിയവർ പങ്കെടുത്തു.