2024-25 അധ്യയന വർഷത്തിലെ ഡി എൻ ബി (പോസ്റ്റ് എം ബി ബി എസ്), ഡി എൻ ബി (പോസ്റ്റ് ഡിപ്ലോമ) കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ഡിസംബർ 16 മുതൽ 19 വരെ 2 മണി വരെ ലഭ്യമാണ്. രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ ഓപ്ഷൻ കൺഫർമേഷൻ നൽകണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2525300.