2024-25 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 17 ആണ്. ലാറ്ററൽ എൻട്രി വഴി ബി.ഫാം കോഴ്‌സിന് പ്രവേശനം ആഗ്രഹിക്കുന്നവർ ഡിസംബർ 17 വൈകുന്നേരം 5 മണിക്കുള്ളിൽ www.cee.kerala.gov.in വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി അപേക്ഷയോടൊപ്പം നൽകേണ്ട സർട്ടിഫിക്കറ്റുകൾ ഡിസംബർ 21 വരെ അപ്‌ലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300.
