പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 20 മോഡല്‍ റസിഡന്‍ഷ്യല്‍  സ്‌കൂളുകളിലെയും 112 ഹോസ്റ്റലുകളിലെയും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ  നാലാമത് സംസ്ഥാനതല കായിക മേള കളിക്കളം 2018 ന്റെ ലോഗോ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രകാശനം ചെയ്തു.
നവംബര്‍ 17, 18 തിയതികളില്‍ കാര്യവട്ടം എല്‍എന്‍സിപിഇ സ്റ്റേഡിയത്തിലാണ് കായികമേള നടക്കുന്നത്. 17ന് രാവിലെ ഒമ്പതിന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ മേള ഉദ്ഘാടനം ചെയ്യും. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കും. മേളയില്‍ 898 കായിക പ്രതിഭകള്‍ പങ്കെടുക്കും.
18ന് വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.