സാമൂഹമാധ്യമങ്ങൾ കഴിവുകൾ തെളിയിക്കാനുള്ള മികച്ച ഉപാധിയെന്ന് ഗായിക ആൻ ബെൻസൺ. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ സാമൂഹ്യ മാധ്യമങ്ങൾ ധാരാളം അവസരങ്ങൾ തരും. ലഭിച്ച അവസരങ്ങൾ കൃത്യമായി ഉപയോഗിച്ചതുകൊണ്ടാണ് ഇത്തരമൊരു വേദിയിൽ നിൽക്കാൻ സാധിച്ചതെന്നും ഇന്ററാക്ടിവ് സെക്ഷനിൽ ആൻ പറഞ്ഞു.
പഠനത്തോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങൾക്കും ശ്രദ്ധ കൊടുക്കണം. വിദ്യാർത്ഥികൾക്ക് പാഠ്യേതര വിഷയങ്ങളിൽ ലഭിക്കുന്ന പിന്തുണ ഓരോ കുട്ടിയെയും സ്വയം മെച്ചപ്പെടാനും കഴിവുകൾ കണ്ടെത്താനും സഹായിക്കും. നിയമസഭ പുസ്തകോത്സവം രണ്ടാം പതിപ്പിൽ നിന്ന് വാങ്ങിയ പുസ്തകത്തിലൂടെയാണ് വായന തുടങ്ങിയത്. ഇപ്പോൾ വായന ദിനചര്യയായി മാറിയെന്നും ആൻ പറഞ്ഞു.