സംസ്ഥാനത്തെ സർക്കാർ / സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ‘കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി’ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 2025 ഫെബ്രുവരി 10 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്.