ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ, താലൂക്ക്  തിരഞ്ഞെടുപ്പ് വിഭാഗങ്ങളുടെ  നേതൃത്വത്തിൽ കാൻഡിൽ ലൈറ്റ് വാക്ക് സംഘടിപ്പിച്ചു. പാലക്കാട് മേഴ്സി കോളേജ്, വിക്ടോറിയ കോളേജ്,  യുവക്ഷേത്ര കോളേജ്, ക്രിയേറ്റീവ് പബ്ലിക് സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വിക്ടോറിയ കോളേജിൽ നിന്നും ആരംഭിച്ച പരിപാടി കോട്ട മൈതാനത്ത് സമ്മേളിച്ച് ദേശീയ സമ്മതിദായക പ്രതിജ്ഞയോടെ അവസാനിച്ചു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്.സജീദ്,  ആർ. ആർ. ഡെപ്യൂട്ടി കളക്ടർ സച്ചിൻ കൃഷ്ണൻ, പാലക്കാട് തഹസീൽദാർ എൻ. എൻ മുഹമ്മദ്‌ റാഫി, പി. മധു, കളക്ടറേറ്റ്, താലൂക്ക് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.