വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പും ഇന്റേൺഷിപ്പും ചെയ്യുവാനുള്ള അറിയിപ്പും കിട്ടിയിട്ടുള്ള വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിലും, സ്വകാര്യ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പ് + ഇന്റേൺഷിപ്പ് അനുവദിക്കുന്നതിലേക്കായുള്ള സെൻട്രലൈസ്ഡ് കൗൺസിലിംഗ് പ്രോസസ്സ്, മോപ്പ്അപ്പ് അലോട്ട്മെന്റ് എന്നിവ ഫെബ്രുവരി 12ന് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. വിശദ വിവരങ്ങൾക്കും, വിജ്ഞാപനത്തിനും www.dme.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.