പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ കൂവ – ചക്ക പായസ ഫെസ്റ്റ് ഒരുക്കി കുടുംബശ്രീ സംരംഭകർ. കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ആറാം വാർഡ് ഇഷ്ടം യൂണിറ്റിലെ കുടുംബശ്രീ സംരംഭകരാണ് കൂവ – ചക്ക പായസ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫെസ്റ്റ് പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ജീവിതശൈലീ രോഗങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക,സ്ത്രീകൾക്ക് സ്വയം തൊഴിലിന് അവസരം ഒരുക്കുക തുടങ്ങിയവയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരൻ പറഞ്ഞു.

പഴയന്നൂർ പഞ്ചായത്തിലെ ആറാം വാർഡ് ഇഷ്ടം കുടുംബശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഞ്ചു വനിതകൾ ചേർന്ന് വീടുകളിൽ കൃഷി ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന കൂവയും ചക്കയും വഴി ഉണ്ടാക്കുന്ന വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ ഫെസ്റ്റിൽ ലഭ്യമാകും. കൂവ പായസം, കുവ്വപ്പൊടി,ചക്ക എന്നിവയും ഫെസ്റ്റിൽ ലഭ്യമാവുന്നത്.

കുടുംബശ്രീ ചെയർപേഴ്സൺ രശ്മി സുരേന്ദ്രൻ അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡൻറ് രമ്യ വിനീത് മെമ്പർമാരായ സുജ എസ്, എ കെ ലത,
രാധ രവീന്ദ്രൻ, യശോദ ,സംരംഭക ശോഭ പഴയന്നൂർ,ഫാം ലിവ്‌ലിഹുഡ് കോർഡിനേറ്റർ ഉമൈബ കെ വി ,വൈസ് ചെയർ പേഴ്സൺ ഗീത എന്നിവർ സന്നിഹിതരായി.