കേരള വനിതാ കമ്മീഷൻ ഫെബ്രുവരി മാസം വിവിധ ജില്ലകളിൽ നടത്തുന്ന ജില്ലാതല അദാലത്ത് തീയതികൾ നിശ്ചയിച്ചു. ഫെബ്രുവരി 10ന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് ഹാളിലും 13ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിലും 14 ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് ഹാളിലും 17 ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലും കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 18 ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 20 ന് മലപ്പുറം ഗസ്റ്റ് ഹൗസ് ഹാളിലും 21 ന് തൃശൂർ ടൗൺ ഹാളിലും 22 ന് കാസർകോട് കളക്ടറേറ്റ് മിനി ഹാളിലും 24 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ഹാളിലും 25 ന് പത്തനംതിട്ട തിരുവല്ല മാമൻ മത്തായി നഗർ ഹാളിലും കോട്ടയം ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിലും 27 ന് വയനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 28 ന് ഇടുക്കി പൈനാവ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും അദാലത്തുകൾ നിശ്ചയിച്ചിട്ടുണ്ട്.
![](https://prdlive.kerala.gov.in/wp-content/uploads/2024/06/adalath3-65x65.jpg)