ഡാറ്റാ അനാലിസിസ്, വിഷ്വൽ പ്രസന്റേഷൻ തുടങ്ങിയവയിൽ ആധുനിക സാങ്കേതികയുടെ ഉപയോഗ രീതികളെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഡൈനാമിക് ഡാഷ്ബോർഡുകൾ, തൽസമയ റിപ്പോർട്ടുകളുടെ രൂപീകരണം, ഡാറ്റാ ചിത്രീകരണത്തിന്റെ നവീന രീതികൾ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമാണ്. മൈക്രോസോഫ്റ്റ് എക്സൽ, പവർ ബി ഐ ടൂളുകളിലാണ് പരിശീലനം. ഗവേഷകർ, വിപണന – മനുഷ്യവിഭവശേഷി മേഖലയിലെ പ്രൊഫഷണലുകൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് പ്രയോജനകരമായ വിധമാണ് പരിശീലനം. കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) ‘ഇൻസ്പയർ’ സീരീസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടി മാർച്ച് 1 ന് തൈക്കാടുള്ള (സി.എം.ഡി) സിൽവർ ജൂബിലീ ഹാളിലാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 21ന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 8714259111, 0471 2320101, www.cmd.kerala.gov.in.