നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തിവരുന്ന നിഡാസ് വെബിനാറിന്റെ ഭാഗമായി ഫെബ്രുവരി 13ന് “ബൗദ്ധിക വെല്ലുവിളി നേരിടുന്നവരിലെ ആശയവിനിമയപ്രശ്‌നങ്ങളും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും” എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. നിഷിലെ ലക്ചററും സ്പീച് ലാംഗ്വേജ് പാത്തോളജിസ്റ്റുമായ അശ്വതി എ.കെ ആണ് നേതൃത്വം നൽകുക. മലയാളത്തിലെ വെബിനാറിൽ രാവിലെ 10.30 മുതൽ 11.30 വരെ ഗൂഗിൾ മീറ്റിലൂടെയും യൂട്യൂബിലൂടെയും തത്സമയം പങ്കെടുക്കാം. സെമിനാർ ലിങ്ക് https://meet.google.com/bip-juco-cer. കൂടുതൽ വിവരങ്ങൾക്ക് 91-471-2596919/ 8848683261, www.nidas.nish.ac.in/.
