പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ വിവിധ പി.എസ്.സി/ യു.പി.എസ്.സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന വിദഗ്ധരായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, കണക്ക്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും മത്സര പരീക്ഷാ പരിശീലനത്തിൽ അധ്യാപന പരിചയമുള്ളതും ബിരുദാനന്തര ബിരുദമുള്ളതുമായ 50 വയസിൽ താഴെ പ്രായമുള്ള അധ്യാപകർക്ക് അപേക്ഷിക്കാം. രാവിലെ 10 മുതൽ വൈകിട്ട് 4 മണിവരെയാണ് ക്ലാസ്സുകൾ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിക്കൂറിൽ 500 രൂപ നിരക്കിൽ വേതനം ലഭിക്കും. താൽപര്യമുള്ളവർ ബയോഡേറ്റയും രേഖകളും സഹിതം ഫെബ്രുവരി 17ന് മുമ്പായി പ്രിൻസിപ്പൽ, ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലെയ്ൻ, ആലുവ- 683101 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0484 2623304.