സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ സംസ്ഥാന സഹകരണ യൂണിയൻ, കേരളയിൽ കരാർ അടിസ്ഥാനത്തിൽ ജനറൽ മാനേജർ തസ്തികയിൽ നിയമനത്തിനുള്ള അപേക്ഷ തീയതി നീട്ടി. ഫെബ്രുവരി 25 ന് വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. കൊമേഴ്സ്, എക്കണോമിക്സ്, മാനേജ്മെന്റ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ മുഴുവൻ സമയ ബുരദാനന്തര ബിരുദവും, എച്ച്.ഡി.സി ആൻഡ് ബി.എം/ജെ.ഡി.സി ആണ് വിദ്യാഭ്യാസ യോഗ്യത. 2025 ജനുവരി 1ന് 40 നും 50 വയസ്സിനും ഇടയിൽ ആയിരിക്കണം പ്രായം. കുറഞ്ഞ ശമ്പളം 60,000 രൂപ പരമാവധി 1 ലക്ഷം രൂപ വരെ. വിശദവിവരങ്ങൾക്ക്: www.scu.kerala.gov.in, ഫോൺ : 0471 2320420