നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ ഒഴിവുണ്ട്. അപേക്ഷകർ ഹയർസെക്കൻഡറി പരീക്ഷ പാസായിരിക്കണം. എം.എസ്. ഓഫീസ്/ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്. അപേക്ഷകർ മാർച്ച് 5ന് രാവിലെ 10 മണിക്ക് ഡി.പി.എം.എസ്.യു നാഷണൽ ആയുഷ് മിഷൻ (അഞ്ചാംനില) ആരോഗ്യ ഭവൻ ബിൽഡിങ്, തിരുവനന്തപുരത്ത് ഇന്റർവ്യൂവിന് ഹാജാരാകണം.

മേൽപ്പറഞ്ഞ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജറുടെ കാര്യാലയത്തിൽ (നാഷണൽ ആയൂഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27. കൂടുതൽ വിവരങ്ങൾക്കായി www.nam.kerala.gov.in സന്ദർശിക്കുക. ഫോൺ: 7306433267.