ചാല ഗവ. ഐ.ടി.ഐയിൽ അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്നീഷ്യൻ (3ഡി പ്രിന്റിങ്ങ്) ട്രേഡിൽ മുസ്ലീം കാറ്റഗറിയിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) നിലവിലുള്ള ഗസ്റ്റ് ഇൻസ്ട്രകറുടെ ഒരു താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്ക്സ്/ മാനുഫാക്ചറിങ്ങ്/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനിയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ എൻജിനിയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എന്നിവയാണ് യോഗ്യത. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളും ആയവയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 24ന് രാവിലെ 11ന് പാപ്പനംകോടുള്ല കോ-ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐയിലെ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8547898921.