തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക് കഴക്കൂട്ടം ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കുറഞ്ഞത് പ്ലസ് ടു യോഗ്യതയുളളവർക്കും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രോഫഷണൽ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള കഴക്കൂട്ടത്തും സമീപ പ്രദേശങ്ങളിലുമുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒറ്റത്തവണയായി 250 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തും മറ്റു ജില്ലകളിലുമുള്ള എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ജോബ്‌ഫെയർ എന്നിവയിൽ പങ്കെടുക്കാം. ഇതിനായുള്ള സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ പരിശീലനം എന്നിവ ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് 8921916220 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
