റവന്യൂ ഓഫീസുകൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന നിർമ്മിച്ച മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിച്ചു.
പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ചടങ്ങിന് അധ്യക്ഷത വഹിച്ചു. 2050 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യത്തോടുകൂടി നിർമിച്ച കോൺഫറൻസ് ഹാൾ മാനന്തവാടി താലൂക്ക് ഓഫീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഉപയോഗപെടുമെന്ന് മന്ത്രി അഭിപ്രായപെട്ടു.


ജില്ല കളക്ടർ ഡി. ആർ. മേഘശ്രീ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ഡെപ്യൂട്ടി കളക്ടർ എം. ബിജു, മാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിലർ ബി.ഡി. അരുൺ കുമാർ, തഹസിൽദാർ പി.യു. സിത്താര തുടങ്ങിവർ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും രാഷ്രീയ പാർട്ടി നേതാക്കളും ജനപ്രധിനിധികളും ചടങ്ങിൽ പങ്കെടുത്തു.