തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ തുരുത്തുമ്മൂല വാർഡിലെ നവീകരിച്ച രാധാകൃഷ്‌ണ ലെയിൻ റോഡ് വി.കെ. പ്രശാന്ത്‌ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 40.20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. സമീപത്തെ എം.ജി നഗറിൽ ഓട നിർമ്മിക്കുന്നതിനും റോഡ് പുനരുദ്ധാരണത്തിനുമായി 73 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

സർക്കാർ മുന്നോട്ട് വെയ്ക്കുന്ന സമഗ്രവും സുസ്ഥിരവുമായ വികസന പദ്ധതികളിൽ ഒന്നാണ് കോർപ്പറേഷൻ റോഡുകളുടെ അടിസ്‌ഥാന സൗകര്യ വികസനമെന്നും മണ്ഡലത്തിലെ 80 ശതമാനം പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കാൻ സാധിച്ചുവെന്നും വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു.