സംരംഭകർക്കായി അന്താരാഷ്ട്ര തൊഴിൽ സംഘടനയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റും ചേർന്ന് ആറ് ദിവസത്തെ ശിൽപശാല സംഘടിപ്പിക്കുന്നു. മാർച്ച് 10 മുതൽ 15 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസ്സിൽ നടക്കുന്ന പരിശീലനത്തിൽ സംരംഭകർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ http://kied.info/training-calender/ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 2550322/ 9188922800.
