സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലേയ്ക്കുള്ള എം.ബി.ബി.എസ് പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് വ്യവസ്ഥകൾ 5.2.7, 5.2.8(i) പ്രകാരം ആയുർവേദ, ഹോമിയോപ്പതി ബിരുദദാരികൾക്കു നിലവിൽ അനുവദിച്ചിട്ടുള്ള 11 സംവരണ സീറ്റുകൾ 2025 അധ്യയന വർഷം മുതൽ ഒറ്റ യൂണിറ്റായി കണക്കാക്കി പ്രസ്തുത സീറ്റുകളിലേയ്ക്ക് പൊതു പ്രവേശന പരീക്ഷയിൽ (NEET) ഏറ്റവും ഉയർന്ന റാങ്ക് നേടുന്ന ആയുർവേദ, ഹോമിയോപതി, സിദ്ധ, യുനാനി ബിരുദദാരികൾക്കു പ്രവേശനം നൽകുന്നതിന് 05.03.2025 ലെ സ.ഉ.(സാധാ)നം.653/2025/H&FWD ഉത്തരവ് പ്രകാരം സർക്കാർ അനുമതി നൽകിയിരിക്കുന്നു ആയതിൻ പ്രകാരം, എം.ബി.ബി.എസ്. സീറ്റുകളിലേയ്ക്ക് ക്ലെയിം ഉന്നയിക്കുന്ന BUMS, BSMS ബിരുദധാരികൾ അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ മാർച്ച് 10ന് വൈകീട്ട് 5നു മുമ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടാതെ എൻ.ആർ.ഐ. ക്ലെയിം ലഭിക്കുന്നതിനായി വിദ്യാർത്ഥികൾ അപ്ലോഡ് ചെയ്യേണ്ട രേഖകൾ പരിഷ്‌ക്കരിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2525300.
