പമ്പയിലെത്തിയശേഷം അനായാസം മലകയറാം അല്‍പ്പം ശ്രദ്ധിച്ചാല്‍. ആയുര്‍വേദചര്യപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കയറ്റത്തിലും ഇറക്കത്തിലും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം. വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ട് മലകയറരുത്. എപ്പോഴും പാതി വയര്‍ ഒഴിച്ചിട്ടിരിക്കണം. വിശപ്പ് തോന്നുമ്പോള്‍ അല്‍പ്പം ഭക്ഷണം കഴിക്കുക.
ദാഹമകറ്റാന്‍ വയര്‍ നിറയെ വെള്ളം കുടിച്ചശേഷം മലകയറരുത്. ദാഹമകറ്റാന്‍ അല്‍പ്പം മാത്രം വെള്ളം കുടിക്കുക. ദാഹിക്കുമ്പോള്‍ വീണ്ടും അല്‍പ്പം വെള്ളം കുടിക്കുക. വയര്‍നിറയെ ഭക്ഷണമോ വെള്ളമോ ആയി മലകയറിയാല്‍ കൊളുത്തിപ്പിടുത്തം ഉണ്ടായേക്കാം. ഒറ്റ ശ്രമത്തില്‍ ദീര്‍ഘനേരം നടക്കുന്നതിനുപകരം ഇടയ്ക്ക് മതിയായ രീതിയില്‍ വിശ്രമിക്കുക. മസില്‍ പെയിന്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ അല്‍പ്പം മുറിവെണ്ണ തേച്ചശേഷം നടക്കാന്‍ തുടങ്ങുക. ശ്വാസതടസമോ, നെഞ്ചു വേദനയോ അനുഭവപ്പെട്ടാല്‍ വേഗം അടുത്തുള്ള വൈദ്യ സഹായ കേന്ദ്രത്തെ സമീപിക്കണം. പ്രായമായവരും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളവരുണ്ടെങ്കില്‍ സംഘമായി മലകയറുന്നതാണ് ഉചിതം.