സുൽത്താൻ ബത്തേരി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടു ലക്ഷം രൂപയുടെ മെറിറ്റോറിയൽ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. നഗരസഭ അദ്ധ്യക്ഷൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ ജിഷ ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ എൽ.സി. പൗലോസ്, നഗരസഭാംഗം എം.സി. ശരത്, പട്ടികജാതി വികസന ഓഫീസർ സി. ജിന, നീതുമനോജ് തുടങ്ങിയവർ സംസാരിച്ചു.