2024-25 അദ്ധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുളള വിദ്യാർത്ഥികൾക്ക് ഒന്നാംഘട്ടം റീഫണ്ട് നല്കിയിരുന്നു. അതിൽ അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവർക്ക് ഒരിക്കൽകൂടി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപലോഡ് ചെയ്യണം. റീഫണ്ട് റിട്ടേൺ ആയ വിദ്യാർത്ഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾ www.cee.kerala.gov.in ലെ ‘KEAM 2024 Candidate Portal’ ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ് എന്നിവ നൽകി പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാർച്ച് 20 വൈകിട്ട് 5 മണിക്കുള്ളിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: 0471 2525300.
