റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിന് കീഴിൽ നടപ്പിലാക്കുന്ന വയനാട് മോഡൽ ഡിഗ്രി കോളേജ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ പ്രാഥമിക ഡോക്യുമെന്റേഷൻ നടപടികൾ നിർവഹിക്കുന്നതിനായി സർക്കാർ അംഗീകൃത അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും പി.എം.സി മാതൃകയിൽ പ്രോപ്പോസലുകൾ ക്ഷണിച്ചു.

മോഡൽ ഡിഗ്രി കോളേജ് നിർമ്മാണവുമായി ബന്ധപ്പെട്ട ഡി.പി.ആർ, ബിൽഡിങ് പ്ലാൻ, സ്ട്രക്ച്ചറൽ ഡിസൈൻ എന്നിവയുൾപ്പെടെയുള്ള രേഖകൾ തയ്യാറാക്കുന്ന ജോലികൾക്കായാണ് പ്രോപ്പോസൽ ക്ഷണിച്ചത്. വിശദാംശങ്ങൾ അടങ്ങിയ ഡോക്യുമെന്റ് മാർച്ച് 24 ന് വൈകിട്ട് 5 മണി വരെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, കേരള യൂണിവേഴ്സിറ്റി പി.ഒ, പാളയം, തിരുവനന്തപുരം – 69034 എന്ന വിലാസത്തിൽ നേരിട്ട് ലഭിക്കും. പൂരിപ്പിച്ച പ്രൊപ്പോസലുകൾ ഏപ്രിൽ 10 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. ഫോൺ: 0471-2303036, e-mail: keralarusa@gmail.com.