കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ഹെഡ് ഓഫീസ് കോംപ്ലക്സിൽ പെയ്ഡ് അപ്രന്റിസ് ട്രെയിനികളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് സി-ആപ്റ്റ്, പോളിടെക്നിക്, വി.എച്ച്.എസ്.ഇ, ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും. കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകൾ പാസായിട്ടുള്ള വിദ്യാർഥികൾക്ക് ഒരു വർഷക്കാല ദൈർഘ്യമുള്ള അപ്രന്റിസ് ട്രെയിനിയായി പരിഗണിക്കപ്പെടുന്നതിന് അപേക്ഷിക്കാം. അപേക്ഷകർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 (ഫോൺ 0471 – 2474720, 0471 – 2467728) വിലാസത്തിൽ മാർച്ച് 25 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ്: www.captkerala.com.