കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ക്ഷീരകര്‍ഷകര്‍ക്ക് ധാതുലവണം’ വിതരണം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ക്ഷീര കര്‍ഷകന്‍ ജോസ് പുലക്കുടിക്ക് നല്‍കി നിര്‍വഹിച്ചു. പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഏഴ് ലിറ്റര്‍ കാല്‍സ്യം ലിക്വിഡും 2.5 കിലോഗ്രാം ധാതുലവണ മിശ്രിതവും ആണ് നല്‍കുന്നത്.
കുടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെറീന റോയ്, പഞ്ചായത്ത് അംഗങ്ങളായ ബാബു മൂട്ടോളി, സീന ബിജു, മോളി തോമസ്, കക്കാടംപൊയില്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എ എല്‍ അഞ്ജലി, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ജസ്വിന്‍ തോമസ്, കര്‍ഷക പ്രതിനിധി ജെയിംസ് കൂട്ടിയാനി എന്നിവര്‍ സംസാരിച്ചു. മൃഗാശുപത്രി ജീവനക്കാര്‍, പദ്ധതി ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.