പാലക്കാട് ജംങ്ഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്‌റ്റേഷനും ഇടയിലുള്ള റെയില്‍വെ ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 52) ഏപ്രില്‍ രണ്ടിന് വൈകിട്ട് നാല് മുതല്‍ ഏപ്രില്‍ അഞ്ചിന് വൈകിട്ട് ആറ് വരെ അടച്ചിടും. യാത്രക്കാര്‍ ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് റോഡ്, കല്‍പ്പാത്തി വടക്കന്തറ റോഡ് വഴി പോകണമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു.