തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ അലോപ്പതി ഫാർമസിസ്റ്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. ഹയർസെക്കൻഡറി, ഡി.ഫാം/ ബി.ഫാം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഏപ്രിൽ 10ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.