കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും തിരുവനന്തപുരം വനിതാസാഹിതിയും ചേർന്ന്  കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ ശില്പശാല ഏപ്രിൽ 8ന് രാവിലെ 10ന് തിരുവനന്തപുരം ഗവ. സംസ്‌കൃത കോളെജ് ഓഡിറ്റോറിയത്തിൽ  ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാരയ്ക്കാമണ്ഡപം വിജയകുമാർ, സജിതാശങ്കർ, ശാലിനി അലക്‌സ് എന്നിവർ ക്ലാസുകൾ നയിക്കും.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എഴുത്തുകാരിയും വനിതാ സാഹിതി സംസ്ഥാന സെക്രട്ടറിയുമായ രവിതാ ഹരിദാസ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സ്പീക്കറായ കുമാരി നിധി പ്രവീൺ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണം നടക്കും.  അൽ അമീൻ ബാൻഡിന്റെ നാടൻപാട്ടുകളും അരങ്ങേറും.