നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഡാസ് വെബ്ബിനാറിന്റെ ഭാഗമായി കുട്ടികളിലെ പെരുമാറ്റ വൈകല്യം: മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തും. ഏപ്രിൽ 25ന് രാവിലെ 10.30 മുതൽ 11.30 വരെ ഗൂഗിൾ മീറ്റിംഗിലൂടെയും യൂട്യൂബിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന മലയാളം വെബ്ബിനാറിന് റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റും ഓയിസ്റ്റർ ചൈൽഡ് ഡവലപ്‌മെന്റ് സെന്റർ സഹസ്ഥാപകയുമായ ആതിര രാജ് നേതൃത്വം നൽകും. സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer. കൂടുതൽ വിവരങ്ങൾക്ക്: 0471-2596919, 8848683261, www.nidas.nish.ac.in
