തലശ്ശേരി മലബാർ കാൻസർ സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് സെന്ററിൽ 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിനു 1,500 രൂപയും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിന് 750 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2560363, 364.
