മയ്യിൽ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി, ആത്മ കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ ചെറുകിട കാർഷിക യന്ത്രങ്ങളുടെ വിതരണവും നെന്മകം സിഡി പ്രകാശനവും സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചെറുകിട കാർഷിക യന്ത്രങ്ങളായ മിനി ഫ്‌ളവർ മിൽ, മീഡിയം ഫ്‌ളവർ മിൽ, മിനി ഓയിൽ മിൽ, മീഡിയം ഓയിൽ മിൽ എന്നിവയാണ് വിതരണം ചെയ്തത്. 2017-18 വർഷത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്തിലെ 25 പാടശേഖരങ്ങളിലൂടെ നടപ്പാക്കിയ സമ്പൂർണ നെൽകൃഷി പദ്ധതിയുടെ ചിത്രീകരണ സിഡിയാണ് പ്രകാശനം ചെയ്തത്.
മയ്യിൽ ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി അധ്യക്ഷത വഹിച്ചു. മയ്യിൽ കൃഷി ഓഫീസർ ഡോ വി പി രാജൻ സ്വാഗതവും എം ആർ പി സി ചെയർമാൻ കെ കെ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
ജില്ലാ ഡപ്യൂട്ടി കൃഷി ഓഫീസർ എ കെ വിജയൻ, ആത്മ കണ്ണൂർ പ്രൊജക്ട് ഡയറക്ടർ വി കെ ലളിത, മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രാധിക, ജില്ലാ പഞ്ചായത്ത് മെമ്പർ കെ നാണു, ഹരിത കേരളം ജില്ലാ കോ ഓർഡിനേറ്റർ എം സുർജിത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സഹകരണ സംഘം അസി. രജിസ്ട്രാർ ഓഫീസ് സഹകരണ മന്ത്രി ഉദ്ഘാടനം ചെയ്തു
പയ്യന്നൂരിന് അനുവദിച്ച സഹകരണ സംഘം അസി. രജിസ്ട്രാർ ജനറൽ ഓഫീസ് ഉദ്ഘാടനം സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്ന താലൂക്കായി പയ്യന്നൂർ മാറിയെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലൊട്ടാകെ രൂപീകരിച്ച പുതിയ 14 താലൂക്കുകളിലും സർക്കാർ അസിസ്റ്റൻ്‌റ രജിസ്ട്രാർ ഓഫീസ് അനുവദിച്ചിട്ടുണ്ട്. പെരുമ്പയിലുള്ള തളിപ്പറമ്പ് കാർഷിക വികസന ബേങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിലാണ് സഹകരണ സംഘം അസി. രജിസ്ട്രാർ ഓഫീസ് ആരംഭിച്ചിട്ടുള്ളത്. പയ്യന്നൂർ താലൂക്കിലെ 18 പ്രാഥമിക കാർഷിക വായ്പാ ബേങ്കുകൾ, രണ്ട് റൂറൽ ബേങ്കുകൾ, രണ്ട് അർബൻ ബേങ്കുകൾ തുടങ്ങി 201 സഹകരണ സംഘങ്ങളാണ് ഈ ഓഫീസിന്റെ കീഴിലുള്ളത്.
പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവൽ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ കെ.വിജയൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി നൂറുദ്ദീൻ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി പ്രീത, ജോയിന്റ് രജിസ്ട്രാർ ജെ വിജയകുമാർ, പ്രൈമറി കോ ഓപ്പ് ബാങ്ക് അസോസിയേഷൻ വി.കുഞ്ഞികൃഷ്ണൻ, ടി. ഐ മധുസൂദനൻ, എം നാരായണൻകുട്ടി , കെ.വി ബാബു, സി.വി ബാലകൃഷ്ണൻ, എവി തമ്പാൻ, പി ജയൻ, ടി രാമകൃഷ്ണൻ, ടി പി സുനിൽ കുമാർ, പി.വി ദാസൻ, ഇക്ബാൽ പോപ്പുലർ , ബി സജിത് ലാൽ, കെ.വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.