പമ്പ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്പിലെ നടപാതയില്‍ അപകടകരമായ വിധത്തില്‍ അടിഞ്ഞുകൂടിയ ചെളിയും സെപ്ടിക്ക് ടാങ്ക് മാലിന്യവും വെള്ളമൊഴിച്ചു കഴുകിവൃത്തിയാക്കി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മാതൃകയായി. പമ്പയിലെ ഏറ്റവും തിരക്കേറിയ പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ ആശുപത്രി പരിസരം. ജില്ലാ ഫയര്‍ ഓഫീസര്‍ സി.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള 10 അംഗ ഫയര്‍ ഫോഴ്സ് സംഘമാണ് നടപ്പാത ശുചീകരിച്ചത്. നടപ്പാത വൃത്തിയാക്കുന്നതിന് ഒരു ടാങ്കര്‍ ലോറിയിലെ 5000 ലിറ്റര്‍ വെള്ളം വേണ്ടി വന്നു.

