മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അഭിമുഖം നടത്തും. മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് മേയ് 7 ന് രാവിലെ 9.30 നും മലയാളം വിഭാഗത്തിലേക്ക് 11 മണിക്കും സ്റ്റാറ്റിസ്റ്റിക്സിലേക്ക് 8 ന് രാവിലെ 9.30 നും ഹിന്ദി വിഭാഗത്തിലേക്ക് രാവിലെ 11 മണിക്കും അഭിമുഖം നടക്കും. 9 ന് രാവിലെ 10 മണിക്ക് കോമേഴ്സ് വിഭാഗത്തിലേക്കും 13 ന് രാവിലെ 10 മണിക്ക് ഫിസിക്സിലേക്കും അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ നമ്പർ, യോഗ്യത, ജനനതീയതി മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
