സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ മെയ് 7ന് വൈകിട്ട് നാലു മുതല്‍ 4.30 വരെ പത്തനംതിട്ട ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പൊലിസ്, ആംബുലന്‍സ്, അഗ്‌നിരക്ഷാസേന തുടങ്ങിയ അവശ്യ സര്‍വീസ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ഇന്ധന വിതരണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
