പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്കാണ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കീം പ്രവേശന പരീക്ഷ നിർബന്ധമല്ല. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 21. കൂടുതൽ വിവരങ്ങൾക്ക്: www.lbsitw.ac.in, 9447900411, 9495207906, 9400540958.
