സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഭക്ഷണ / കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നതിന് എൻ.എ.ബി.എൽ അംഗീകാരമുള്ള കേരളത്തിലെ ലാബുകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾ www.education.kerala.gov.in ൽ ലഭ്യമാണ്. ജൂൺ 29ന് ഉച്ചയ്ക്ക് രണ്ടിനകം സീൽ ചെയ്ത താത്പര്യപത്രം പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം-695 014 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. ക്വട്ടേഷനുകൾ അന്നേ ദിവസം 2.30ന് തുറന്ന് പരിശോധിക്കും.